Posted On
date_range Updated On
date_range അൽ ഖഫ്ജിയില്‍ എണ്ണ ഉൽപാദനം പുനരാരംഭിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത്-സൗദി ജോയന്റ് ഓപറേഷൻസ് ഓയില്‍ പദ്ധതിയായ അൽ ഖഫ്ജിയില്‍ എണ്ണ ഉൽപാദനം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തേ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഉൽപാദനം ഭാഗികമായി നിര്‍ത്തിവെച്ചത്. സൗദി അറേബ്യന്‍ കമ്പനിയായ അരാംകോയും കുവൈത്ത് ഗൾഫ് ഓയിൽ കമ്പനിയും ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്.
അറ്റകുറ്റപ്പണികള്‍ക്ക് സഹകരിച്ച ജീവനക്കാരെ അൽ ഖഫ്ജി ജോയന്റ് ഓപറേഷൻസ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.