കുവൈത്ത് സിറ്റി: കുവൈത്ത് ക്രൂഡോയിലിന് വില വർധിച്ചു. ബാരലിന് 1.04 ഡോളർ വർധിച്ച് 48.80ൽ എത്തി. ഉൽപാദനം വർധിപ്പിക്കുമെന്ന ഒപെക്, നോൺ ഒപെക് കൂട്ടായ്മയുടെ തീരുമാനം വന്നിട്ടും എണ്ണ വില ഉയർന്നത് കുവൈത്തിന് സന്തോഷം പകരുന്നതാണ്.
ബ്രെൻറ് ക്രൂഡിനും അതേ വിലയാണ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയിൽ അയവുവന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വില വർധനക്ക് കാരണം. അടുത്ത വർഷം ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദനം പ്രതിദിനം അഞ്ചുലക്ഷം ബാരൽ വർധിപ്പിക്കാൻ ഒപെക്, നോൺ ഒപെക് കൂട്ടായ്മ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.