Posted On
date_range Updated On
date_range എണ്ണവില കുറഞ്ഞു;ബാരലിന് 35.98 ഡോളർ
കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയത്തിെൻറ വില കുറഞ്ഞ് ബാരലിന് 35.98 ഡോളർ രേഖപ്പെടുത്തി. ഒരാഴ്ചയിലധികമായി വില കുറയുന്ന പ്രവണതയാണ്. തിങ്കളാഴ്ചത്തെ വിലയായ 36.86 ഡോളറിൽനിന്നാണ് ചൊവ്വാഴ്ച 35.98ലേക്ക് കുറഞ്ഞത്.
കോവിഡ് പ്രതിസന്ധിയിൽ വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ ക്ഷയിച്ചതാണ് എണ്ണവില ഇടിയാൻ കാരണം.ലോകം ലോക്ഡൗണിലായതോടെ ഉൽപാദന പ്രവർത്തങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തതാണ് എണ്ണ വിലയിൽ പ്രതിഫലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.