ഒ.ഐ.സി.സി സജിത്ത് ലാൽ രക്തസാക്ഷിത്വ ദിനാചരണം ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി : ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കെ.പി. സജിത്ത് ലാൽ 30ാമത് രക്തസാക്ഷിത്വം ദിനാചരണം സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി കുവൈത്ത് സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള യോഗം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല സെക്രട്ടറി ജോബി കോളയാട് അനുസ്മരണ പ്രഭാഷണം നടത്തി. നാഷനൽ സെക്രട്ടറിമാരായ എം.എ. നിസ്സാം, സുരേഷ് മാത്തൂർ, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് സനിൽ തയ്യിൽ, സുരേന്ദ്രൻ മുങ്ങത്ത്, ബൈജു പോൾ, എബി അത്തിക്കയത്തിൽ, കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്ട്, ബിനോയ് ചന്ദ്രൻ, വിൽസൺ ബത്തേരി, അനിൽ ചിമേനി, ശരൺ കോമത്ത്, പി. സുമേഷ്, ജയേഷ് ചന്ദ്രോത്, ജിംസൺ മാത്യു, വിനോയ് കരിമ്പിൽ, ഷിനോജ്, മുഹമ്മദ് റിയാസ്, സാദിഖ്, സിദ്ദീഖ്, പ്രീജിത്ത്, ഹസീബ്, മഹമ്മുദ് പെരുമ്പ, സജിൽ, ഇല്യാസ് എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും വെൽഫെയർ സെക്രട്ടറി സുജിത്ത് കായലോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.