കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കണ്ണൂരിന്റെ മുൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആറാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു. ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു.
നാഷണൽ ജനറൽ സെക്രട്ടറി എം.എ. നിസാം, ജില്ലയുടെ ചാർജ് ഉള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി റെജി കോരിത്, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, സെക്രട്ടറി ജോസഫ് മാത്യു, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, ബത്തർ വൈക്കം (കോട്ടയം), വിൽസൺ ബത്തേരി (വയനാട് ), വിജോ തോമസ് (ആലപ്പുഴ), റഹീം ഹാജി നരിപറ്റ, സുജിത്ത് കായാലോട്, സനിൽതയ്യിൽ, മുഹമ്മദ് റിയാസ്, സജിൽ പി.കെ, മഹമ്മുദ് പെരുമ്പ, ബൈജു തോമസ്, ഫഹദ് കൊയ്യോടാൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും ജോയിന്റ് ട്രഷർ വിനോയ് കരിമ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.