ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ലയർ പ്രകാശനം
Posted On
date_range Updated On
date_range ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണം
കുവൈത്ത് സിറ്റി: കുവൈത്ത് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പ്രചാരണ ഫ്ലയർ കൊല്ലം ഒ.ഐ.സി.സി ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസു താമരക്കുളത്തിന് കൈമാറി നാഷനൽ കമ്മിറ്റി സെക്രട്ടറി മനോജ് മാത്യു ചണ്ണപ്പേട്ട പ്രകാശനം ചെയ്തു. കുവൈത്തിലും നാട്ടിലും ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. സൈമൺ ബേബി, ദിലീഷ് ജഗന്നാഥ്, അൽ അമീൻ എന്നിവർ സംസാരിച്ചു. ജോർജി ജോർജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.