ഒ.ഐ.സി.സി കാസർകോട് ജില്ല കമ്മിറ്റി ആഘോഷം

യു.ഡി.എഫ് വിജയം ആഘോഷിച്ച് ഒ.ഐ.സി.സി കാസർകോട് ജില്ല കമ്മിറ്റി

കുവൈത്ത് സിറ്റി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു ഒ.ഐസിസി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചാർജുള്ള നാഷണൽ കമ്മിറ്റി സെക്രട്ടറി സുഭാഷ് പി നായർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്റെ എല്ലാ കക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപെട്ടു.

നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, ജില്ല വൈസ് പ്രസിഡന്റുമാരായ നാസർ ചുള്ളിക്കര, പുഷ്പരാജൻ ഒ. വി, നൗഷാദ് കള്ളാർ, സെക്രട്ടറി മാരായ ഇക്ബാൽ മെട്ടമ്മൽ, വത്സ രാജ് പി, സമദ് കൊട്ടോടി, ശരത് കല്ലിങ്കൽ, ഷൈൻ തോമസ്, ബാബു പാവൂർ, ഗിരീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Kasaragod District Committee celebrates UDF victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.