Posted On
date_range Updated On
date_range ഒ.ഐ.സി.സി പ്രചാരണ യോഗം ഞായറാഴ്ച
കുവൈത്ത് സിറ്റി: ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഏപ്രിൽ 14ന് നടക്കും. വൈകുന്നേരം ഏഴുമുതൽ സൂമിൽ നടത്തുന്ന യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ മുത്തലിബ്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത്, കുവൈത്തിലെ യു.ഡി.എഫ് നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്നും ഒ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.