കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യം വച്ചുള്ള തുടർച്ചയായ ആക്രമണങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനമാണെന്നും ഒ.ഐ.സി വിശേഷിപ്പിച്ചു.
നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും സിവിലിയൻ സുരക്ഷക്കും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയാണെന്നും ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിന് പൂർണ ഐക്യദാർഢ്യവും, രാജ്യത്തിന്റെ സുരക്ഷ, പ്രദേശിക സമഗ്രത, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ഒ.ഐ.സി ആവർത്തിച്ച് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് കുവൈത്തിനുനേരെ ഇറാൻ ആക്രമണം ഉണ്ടായത്. ഒരാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇറാൻ നടപടിയെ വിവിധ രാഷ്ട്രങ്ങളും കൂട്ടായ്മകളും അപലപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.