ആശ ശ്യാംകുമാർ

ചെങ്ങന്നൂർ സ്വദേശിനിയായ നഴ്​സ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: മലയാളി നഴ്​സ്​ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. പത്തനംതിട്ട ചെങ്ങന്നൂർ സ്വദേശിനി നാരായണ സദനം ആശ ശ്യാംകുമാർ (37) ആണ്​ മരിച്ചത്​. ശൈഖ്​ ജാബിർ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് ശ്യാംകുമാർ കുവൈത്തിൽ ടൂറിസ്​റ്റിക്​ കമ്പനി ജീവനക്കാരനാണ്​. മക്കൾ: ശ്രേയ, ശ്രേഷ്‍മ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.