കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന 12ാ മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം-2025’ ഡിസംബർ അഞ്ചിന് അഹ്മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ. ഫിലിം ഫെസ്റ്റിവലിൽ റവന്യൂ മന്ത്രി അഡ്വ.കെ. രാജൻ മുഖ്യാഥിതി ആയി പങ്കെടുക്കും.
സംവിധായകൻ ഡോ.ബിജു മേള ഉദ്ഘാടനം ചെയ്യും. സിനിമ നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ, സംവിധായകൻ വി.സി.അഭിലാഷ് എന്നിവരാണ് ജൂറി അംഗങ്ങൾ. സിനിമകൾ സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതി നവംബർ 20.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും- 63336967, 55831679, 99753705, 60661283, 69064246.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.