കുവൈത്ത് സിറ്റി: പ്രാണികൾ, പുഴു തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ച് കുവൈത്ത്. ഹലാൽ ഭക്ഷ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ഭക്ഷ്യ, പോഷക പബ്ലിക് അതോറിറ്റി അറിയിച്ചു. പ്രാണികളിൽനിന്ന് ഉരുത്തിരിഞ്ഞ ചേരുവകൾ അടങ്ങിയ എല്ലാ ഭക്ഷ്യ വിഭവങ്ങൾക്കും നിരോധനം ബാധകമാണ്.
ഉത്തരവ് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ തുറമുഖം, ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ എന്നിവയിൽ പരിശോധന നടത്തും. ഇറക്കുമതിക്കാരും ഭക്ഷ്യ വിതരണക്കാരും നിയമം പാലിക്കണമെന്നും കാലാകാലങ്ങളിൽ വരുത്തുന്ന നിയമ പരിഷ്കാരങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.