Posted On
date_range Updated On
date_range പാർക്കിങ് തർക്കം സംഘട്ടനത്തിലെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ നുഗ്റ ഭാഗത്ത് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം സംഘട്ടനത്തിലെത്തി. കോഫീ ഷോപ്പിന് എതിർവശത്തുള്ള സ്ഥലത്ത് വാഹനം നിർത്തിയതിന് തന്നെ കുവൈത്ത് പൗരൻ മർദിച്ചുവെന്ന് വിദേശി നുഗ്റ പൊലീസിൽ പരാതി നൽകി.
എന്നാൽ, ഈ സ്ഥലം തനിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു സ്വദേശിയുടെ അവകാശവാദം. നിരീക്ഷണ കാമറ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ച പൊലീസ് കുവൈത്തിയെ സ്റ്റേഷനിൽ വിളിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.