Posted On
date_range Updated On
date_range ‘ഈദിയ്യ’ നൽകാൻ പുത്തൻ പണം എത്തും
കുവൈത്ത് സിറ്റി: പെരുന്നാളിന് മുന്നോടിയായി ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു. ‘ഈദിയ്യ’ യുടെ ഭാഗമായി രാജ്യത്ത് പുതിയ കറൻസികളുടെ ആവശ്യം വർധിക്കുന്നത് പരിഗണിച്ചാണ് പുതിയ നോട്ടുകള്‍ ബാങ്കുകള്‍ക്ക് നല്‍കുന്നത്.
സ്വദേശികളും വിദേശികളും കുട്ടികൾക്ക് വാത്സല്യപൂർവം നൽകുന്ന പെരുന്നാൾ പണമാണ് ‘ഈദിയ്യ’ എ.ടി.എമ്മുകളിലും ബാങ്കുകളുടെ ബ്രാഞ്ചുകളിലും ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വിവിധ മൂല്യങ്ങളിലുള്ള നോട്ടുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.