അനിൽ അനാട്, മുബാറക് കാമ്പ്രത്ത്, സബീബ് മൊയ്തീൻ
കുവൈത്ത് സിറ്റി: ആപ്കാ കുവൈത്ത് 2022-23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. കൺവീനറായി അനിൽ അനാട്, ജനറൽ സെക്രട്ടറിയായി മുബാറക്ക് കാമ്പ്രത്ത്, ട്രഷററായി സബീബ് മൊയ്തീൻ എന്നിവർ ചുമതലയേറ്റു.
മറ്റു ഭാരവാഹികൾ: ഷിബു ജോൺ (ജോ.കൺ), ബിനു ഏലിയാസ് (ജോ. സെക്ര.), യാസർ വടക്കൻ (ജോ.ട്രഷ.), ഷാഫി ടി.കെ (ആർട്സ് ആൻഡ് സ്പോർട്സ് കോഓഡിനേറ്റർ), സാജു സ്റ്റീഫൻ (മീഡിയ കൺവീനർ). വനിത വിഭാഗം കോഓഡിനേറ്റർമാരായി ഷൈനി ജേക്കബും, മേഴ്സിയും രാഷ്ട്രീയകാര്യ ഉപദേശക സമിതി അംഗങ്ങളായി വിജയൻ ഇന്നാസിയ, പ്രകാശ് ചിറ്റേഴത്ത്, സേവിയർ ആളൂർ, തോമസ് മത്തായി, കെ.ബി. സൽമോൻ, ലിൻസ് തോമസ്, എൽദോ എബ്രഹാം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഏരിയ കോഓഡിനേറ്റർമാർ: ഷിജോ വർഗീസ് (അബ്ബാസിയ), വിനോദ് ആനാട് (സാൽമിയ), സബീബ് മൊയ്തീൻ (റിഗ്ഗയ്), ലിൻസ് തോമസ് (അബൂഹലീഫ), പ്രവീൺ ജോൺ (മംഗഫ്), തോമസ് മത്തായി (മഹ്ബൂല), പ്രകാശ് ചിറ്റേഴത്ത് (ഫർവാനിയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.