Posted On
date_range Updated On
date_range നേപ്പാൾ ദുരന്തം: കല കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായി കല ഭാരവാഹികൾ അറിയിച്ചു.
ദുരന്തബാധിതരായ ഇന്ത്യക്കാരെയും മലയാളികളെയും കണ്ടെത്തി സുരക്ഷിതരാക്കുന്നതിനും ആവശ്യമായ അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും, ദുരന്തബാധിതരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.