എൻ.സി.സി.എ.എൽ സമ്മർ കൾചറൽ ഫെസ്റ്റിവൽ ‘ഡെസേർട്ട് നൈറ്റ്’ കച്ചേരിയിൽ നിന്ന്
കുവൈത്ത് സിറ്റി: നാഷണൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻ.സി.സി.എ.എൽ) സമ്മർ കൾച്ചറൽ ഫെസ്റ്റിവലിന് സമാപനം. ശൈഖ് ജാബിർ അൽ അഹ്മദ് കൾചറൽ സെന്ററിൽ നടന്ന അവിസ്മരണീയമായ ‘ഡെസേർട്ട് നൈറ്റ്’ കച്ചേരിയോടെയാണ് പതിനേഴാമത് പതിപ്പിന് സമാപനമായത്.
ജൂലൈ ഒമ്പതിന് ആരംഭിച്ച ഫെസ്റ്റിവലിൽ നാടകം, കല, സാഹിത്യ ശില്പശാലകൾ, സംഗീത കച്ചേരികൾ എന്നിവയുൾപ്പെടെ വിവിധ സാംസ്കാരിക, കലാ പരിപാടികളും പ്രകടനങ്ങൾ അരങ്ങിലെത്തി. വിദ്യാഭ്യാസം, സംസ്കാരം, വിനോദം എന്നിവ സുഗമമായി സമന്വയിപ്പിച്ച മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേക വർക്ക്ഷോപ്പുകളും നടന്നു. ഫെസ്റ്റിവലിന്റെ ഭാഗമായ കലാകാരന്മാർ, പ്രഭാഷകർ, പങ്കാളികൾ, പ്രേക്ഷകർ എന്നിവരുൾപ്പെടെ എല്ലാവർക്കും എൻ.സി.സി.എ.എൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജാസിർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.