വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ കേ​ക്ക് മു​റി​ക്കു​ന്നു

മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ദേ​ശീ​യ-​വി​മോ​ച​ന ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ, ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ന് ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യും സ്ഥി​ര​ത​യും സ​മൃ​ദ്ധി​യും മ​ന്ത്രി ആ​ശം​സി​ച്ചു.

ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ​​ങ്കെ​ടു​ത്തു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ച്ച് ഈ ​ദി​നം ആ​ച​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - National Day celebrated in Ministries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.