Posted On
date_range Updated On
date_range മുഹർറം: ഹുസൈനിയ പ്രതിനിധികളുമായി ആഭ്യന്തര വകുപ്പ് ചർച്ച നടത്തി
കുവൈത്ത് സിറ്റി: രാജ്യത്ത് മുഹർറം പരിപാടികൾ ആരംഭിക്കാനിരിക്കെ സുരക്ഷാക്രമീകരണത്തിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഹുസൈനിയ പ്രതിനിധികളുമായി ചർച്ച നടത്തി. സബ്ഹാനിലെ ആഭ്യന്തരമന്ത്രാലയത്തിെൻറ ആസ്ഥാനത്ത് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരാണ് ഹുസൈനിയ പ്രതിനിധികളുമായി ചർച്ച നടത്തിയത്. പരിപാടികൾ സുരക്ഷിതമായി നടത്താനുള്ള സൗകര്യങ്ങൾ മന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുണ്ടാകുമെന്ന് വ്യക്തമാക്കിയ അണ്ടർ സെക്രട്ടറി അതിന് എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിെൻറ സുരക്ഷക്ക് മുന്തിയ പരിഗണന നൽകുമെന്ന് വ്യക്തമാക്കിയ ഹുസൈനിയ നേതൃത്വം ആഭ്യന്തര വകുപ്പിന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.