ഐ.പി.യു കോൺഫറൻസിന് മുമ്പ് എം.പിമാർ സംഭാഷണത്തിൽ
Posted On
date_range Updated On
date_range ഐ.പി.യു കോൺഫറൻസിൽ എം.പിമാർ പങ്കെടുക്കും
കുവൈത്ത് സിറ്റി: ശനിയാഴ്ച ബഹ്റൈനിൽ നടക്കുന്ന ഇന്റർ പാർലമെന്ററി യൂനിയന്റെ (ഐ.പി.യു) 146ാമത് കോൺഫറൻസിൽ എം.പി താമർ അൽ ദുഫൈരി അധ്യക്ഷനായ കുവൈത്ത് നാഷനൽ അസംബ്ലി പ്രതിനിധി സംഘം പങ്കെടുക്കും.
ജനറൽ അസംബ്ലിയുടെയും സ്ഥിരം സമിതികളുടെയും സുസ്ഥിര വികസനം, ധനസഹായം, വ്യാപാരം, മനുഷ്യാവകാശം, ജനാധിപത്യ കമീഷനുകൾ എന്നിവയുടെ സെഷനുകളിലും പ്രതിനിധി സംഘം പങ്കെടുക്കും.
ചേരിചേരാ രാജ്യങ്ങളുടെ പാർലമെന്റുകളുടെ യോഗങ്ങൾക്ക് പുറമെ യുവ പാർലമെന്റേറിയൻമാരുടെ ഫോറം, വനിത പാർലമെന്റേറിയൻമാരുടെ ഫോറം എന്നിവയിലും കുവൈത്ത് എം.പിമാർ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.