Posted On
date_range Updated On
date_range തൊഴിൽ പെർമിറ്റ് പൂർണമായി ഒാൺലൈനാക്കാൻ നീക്കം
കുവൈത്ത് സിറ്റി: തൊഴിൽ പെർമിറ്റ് അനുവദിക്കുന്നത് പൂർണമായി ഒാൺലൈൻ വഴിയാക്കാൻ മാൻപവർ അതോറിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഒാൺലൈനായും നേരിട്ടും തൊഴിൽ പെർമിറ്റിന് അപേക്ഷിക്കാം. അടുത്ത വർഷം ജനുവരിയിൽ പൂർണമായി ഒാൺലൈനിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. തൊഴിൽ പെർമിറ്റിന് അപേക്ഷിക്കൽ, ഒരു സ്പോൺസറിൽനിന്ന് മാറ്റൽ, വിദ്യാർഥി വിസയിൽനിന്ന് തൊഴിൽ വിസയിലേക്ക് മാറ്റൽ തുടങ്ങിയ സേവനങ്ങൾക്കെല്ലാം മാൻപവർ അതോറിറ്റിയിലൂടെ അപേക്ഷിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.