Posted On
date_range Updated On
date_range രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടി
കുവൈത്ത് സിറ്റി: ജഹ്റയില്‍ നടന്ന ട്രാഫിക് പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ വാഹനങ്ങളും എക്സ്ഹോസ്റ്റില്‍ കൃത്രിമത്വം നടത്തി ശബ്ദം കൂട്ടിയ വാഹനങ്ങളുമാണ് പിടികൂടിയത്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് കുറ്റകരമാണ്. റോഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.