Posted On
date_range Updated On
date_range മൊബൈല്‍ ഐഡി ആപ് സർവിസ് സൗജന്യം
കുവൈത്ത് സിറ്റി: സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ് സേവനത്തിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് പബ്ലിക് അതോറിറ്റി സിവില്‍ ഇന്‍ഫോര്‍മേഷന്‍ കുവൈത്ത്. ഫീസ് ഇടാക്കുമെന്ന വാര്‍ത്ത പബ്ലിക് അതോറിറ്റി സിവില്‍ ഇന്‍ഫോര്‍മേഷന്‍ തള്ളി.
മൊബൈല്‍ ഐഡി ആപ് വഴി ഓതന്റിക്കേഷൻ നടപടികൾ അടക്കമുള്ള മുഴുവൻ സേവനങ്ങളും സൗജന്യമായി തുടരുമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു.ഇത് സംബന്ധമായി സോഷ്യൽമീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. വ്യാജവാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.