കുവൈത്ത് സിറ്റി: പേപ്പർ ഫോമുകൾ ഒഴിവാക്കി നീതിന്യായ മന്ത്രാലയം ഡിജിറ്റൽ ലീവ് സിസ്റ്റത്തിലേക്ക് നീങ്ങുന്നു. അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ അഫയേഴ്സ് മേഖലയിലെ എല്ലാ ജീവനക്കാരും സിവിൽ സർവിസ് ബ്യൂറോയുടെ ഓൺലൈൻ പോർട്ടൽ സിസ്റ്റത്തിലും മൊബൈൽ ആപിലും അക്കൗണ്ടുകൾ സജീവമാക്കണമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ കന്ദരി സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ ഡിജിറ്റൽ വത്കരണം, നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ, പേപ്പർ അധിഷ്ഠിത ഇടപാടുകൾ ഇല്ലാതാക്കൽ എന്നിവയുടെ ഭാഗമായാണ് ഈ നീക്കം. സിവിൽ സർവിസ് ബ്യൂറോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയാകും ഇനി അവധി അപേക്ഷിക്കേണ്ടത്. തൊഴിൽ സർട്ടിഫിക്കറ്റുകളും സാമ്പത്തിക രേഖകൾ ലഭ്യമാകാനും ഇതുവഴിയാണ് അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.