കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതർ ഇന്ത്യയിൽനിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുകയും കുവൈത്തിൽ എത്തിയശേഷം ജോലി ലഭിക്കാതിരിക്കുകയും ചെയ്ത 80 നഴ്സുമാർക്ക് ആശ്വാസമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ ഉറപ്പ്. 2015ൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇവരുടെ പട്ടിക ഇന്ത്യൻ എംബസി നേരത്തേ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിരുന്നു.
ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പട്ടിക കൈമാറിയത്. ഇവർക്ക് ജോലി ലഭിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഒഴിവുകളില്ലാതെ ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്ത സംഭവം നേരത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
കുവൈത്ത് ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ചർച്ചകൾ തുടരുന്നതിനിടെയാണ് റിക്രൂട്ട്മെൻറിൽ ക്രമക്കേടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് പ്രോസിക്യൂഷന് കൈമാറിയത്. കേസ് കോടതിയിലെത്തിയതോടെ വിഷയം അനന്തമായി നീളുമോ എന്ന ആശങ്കയിലിരിക്കെയാണ് ഉന്നതതല ചർച്ചയിലൂടെ പരിഹാരത്തിന് വഴിയൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.