ആഭ്യന്തര മന്ത്രാലയ ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി സുരക്ഷ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ മുഹറം മാസത്തിലെ സുരക്ഷ ഒരുക്കങ്ങൾ വിലയിരുത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്. കുവൈത്തിലെ വിവിധ ഹുസൈനിയകളും ഹാളുകളും അദ്ദേഹം സന്ദർശിച്ചു. നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മന്ത്രിയോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഹുസൈനിയാസിന് സമീപമുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായി രാജ്യത്തുടനീളം 167 ട്രാഫിക് പട്രോളിങ്ങുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ അൽ ഫൗദാരി പറഞ്ഞു. സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിന് പ്രവേശന കവാടങ്ങളിലും എക്സിറ്റ് പോയന്റുകളിലും പട്രോളിങ് യൂനിറ്റുകളെയും നിയോഗിച്ചിട്ടുണ്ട്.
മുഹറം ദിനങ്ങളിൽ വിവിധ ഹുസൈനിയകളിൽ മതപ്രഭാഷണങ്ങളും പൊതു വിലാപ ചടങ്ങുകളും സന്നദ്ധ പ്രവർത്തനങ്ങളും നടക്കും. സംഗമങ്ങളുടെ ഏകോപനത്തിനായി ഹോട്ട്ലൈൻ സേവനവും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
ഹുസൈനിയകളിലെ സുരക്ഷ ഒരുക്കങ്ങൾ ആഭ്യന്തര മന്ത്രാലയ ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയും പരിശോധിച്ചു. അംഗീകൃത സുരക്ഷ പദ്ധതി പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.