കുവൈത്ത് കരസേന ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ ജി.സി.സി ഏകീകൃത സൈനിക കമാൻഡ് കമാൻഡർ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ബലാവി, പെനിൻസുല ഷീൽഡ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽ റുവൈസ് എന്നിവർക്കൊപ്പം

സൈനിക സഹകരണം: കുവൈത്ത് കരസേന മേധാവി ചർച്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് കരസേന ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ, ജി.സി.സി ഏകീകൃത സൈനിക കമാൻഡ് കമാൻഡർ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ബലാവി, പെനിൻസുല ഷീൽഡ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽ റുവൈസ് എന്നിവരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സംഘത്തിന്റെ കുവൈത്ത് സന്ദർശനത്തിനിടെയായിരുന്നു കൂടികാഴ്ച.

ജി.സി.സി അംഗരാജ്യങ്ങളുടെ സായുധ സേനകൾ തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തൽ, വിവിധ സൈനിക വിഭാഗങ്ങൾക്കിടയിലുള്ള ഏകോപനം മെച്ചപ്പെടുത്തൽ എന്നിവ കൂടികാഴ്ചയിൽ ചർച്ചയായി. ഗൾഫ് മേഖലയിലെ സംയുക്ത സൈനിക നടപടികളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ച.

ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ പൈലറ്റ് സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും ഇരുഭാഗത്തുനിന്നുമുള്ള നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Military cooperation: Kuwait Army Chief holds talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.