കുവൈത്ത് സിറ്റി: എം.ജി.എം അലുമ്നി കുവൈത്ത് ചാപ്റ്റര്‍ ചികിത്സാ, വിദ്യാഭ്യാസ ധന സഹായം വിതരണം ചെയ്തു. എം.ജി.എം സ്കൂളില്‍ പഠിക്കുന്ന 20 കുട്ടികള്‍ക്ക് 5,000 രൂപ വീതവും എം.ജി.എം സ്കൂള്‍ വിദ്യാർഥിനികളായ അനന്തലക്ഷ്മി, നന്ദന ഓമനക്കുട്ടന് എന്നീ കുട്ടികള്‍ക്കുള്ള ചികിത്സ സഹായ വിതരണവും തിരുവല്ല എം.ജി.എം സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ നടന്നു. സ്കൂള്‍ മുന്‍ പ്രധാനാധ്യാപകൻ കെ.എം. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആേൻറാ ആൻറണി എം.പി സഹായം വിതരണം ചെയ്തു. പ്രിന്‍സിപ്പൽ റൂബി സി. കുരുവിള, ഹെഡ് മാസ്റ്റര്‍ ഷാജി വര്‍ഗീസ്, ഫാ. ഷിബു ടോം വര്‍ഗീസ്, മുന്‍ അധ്യാപകരായ വി. വര്‍ഗീസ്, സൂസന് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. എം.ജി.എം അലുമ്നി കുവൈത്ത് ചാപ്റ്റര്‍ സെക്രട്ടറി അരുണ്‍ ജോണ്‍ കോശി സ്വാഗതവും കെ.ഒ. വര്‍ഗീസ് നന്ദിയും പറഞ്ഞു. കുവൈത്ത് ചാപ്റ്ററിനെ പ്രതിനിധാനംചെയ്ത് ജോജി പി. കുര്യൻ, ട്രഷറര്‍ ജോജി വി. അലക്സ്, എക്സിക്യുട്ടീവംഗങ്ങളായ സനില്‍ ജോണ്‍ ചേരിയിൽ, ബൈജു ജോസ്, ജേക്കബ് ചെറിയാന് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.