കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂര്‍ എക്സ്പാക്റ്റ്സ് അസോസിയേഷന് (ഫോക്) മെഹ്ബുല്ല ഇന്നോവ ഇന്റര്‍നാഷനല്‍ ഇംഗ്ലീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്ണൂര്‍ മഹോത്സവത്തിന് എത്തിയ കലാകാരന്മാര്ക്ക് സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ സ്വീകരണം നല്കി. രഞ്ജിനി ജോസ്, ഷിഹാബ് ഷാന്‍, ഷബാന, മെന്റലിസ്റ്റ് നിപിന് നിരാവത്ത് എന്നിവരടങ്ങിയ സംഘത്തെയാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസയും മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചത്.
മെട്രോ മെഡിക്കല്‍ ഗ്രൂപ് കുവൈത്തിലെ ജനങ്ങള്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ചും ആരോഗ്യ മേഖലയില്‍ നല്കിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും മെട്രോ മാനേജ്മെന്റ് പരിചയപ്പെടുത്തി. മെട്രോയുടെ വളര്‍ച്ചയില്‍ അവര്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.