എം.​ഇ.​എ​സ് കു​വൈ​ത്ത് ടീ​നേ​ജ് വ​ർ​ക്ക്ഷോ​പ്പി​ൽ കു​ട്ടി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

എം.​ഇ.​എ​സ് കു​വൈ​ത്ത് ടീ​നേ​ജ് വ​ർ​ക്ക്ഷോ​പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: എം.​ഇ.​എ​സ് കു​വൈ​ത്ത് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ഗു​ഡ് മ​ണി ഹാ​ബി​റ്റ്‌​സ് ഇ​ൻ ടീ​ൻ​സ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ടീ​നേ​ജി​നു​ള്ള വ​ർ​ക്ക്ഷോ​പ് സം​ഘ​ടി​പ്പി​ച്ചു. ജാ​ബ്രി​യ കു​വൈ​ത്ത് മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ല്‍ ന​ട​ന്ന കാ​മ്പി​ല്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 40തോ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. നീ​ൽ​സാ​ജ് ഫൈ​നാ​ൻ​സ് സ​ർ​വി​സി​ന്റെ സാ​ര​ഥി​ക​ളാ​യ റോ​ണി ടോം, ​ര​ജീ​ഷ്, വി​നോ​ദ്, അ​ജീ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സം​വേ​ദ​നാ​ത്മ​ക ഗെ​യിം സെ​ഷ​നി​ലൂ​ടെ കൗ​മാ​ര​ക്കാ​രെ പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​ക​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ ആ​യി​രു​ന്നു വ​ർ​ക്ക്ഷോ​പ്. കാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

എം.​ഇ.​എ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ നേ​തൃ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്ദു​റ​ഹ്മാ​ൻ കു​ട്ടി സ്വാ​ഗ​ത​വും എ​ജു​ക്കേ​ഷ​ന​ൽ ക​ൺ​വീ​ന​ർ അ​ന്‍വ​ര്‍ മ​ന്‍സൂ​ര്‍ സ​യ്യി​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ക്ലാ​സെ​ടു​ത്ത​വ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം സീ​നി​യ​ർ മെം​ബ​ർ സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ്‌ ആ​യൂ​ർ എ​ന്നി​വ​ർ കൈ​മാ​റി. അ​മ​ൽ ഹ​രി​ദാ​സ് ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ഖ​ലീ​ൽ അ​ടൂ​ർ, ഡോ. ​മു​സ്ത​ഫ, മു​ജീ​ബ്, പി.​ടി. ഗ​ഫൂ​ർ, അ​ഷ്‌​റ​ഫ്, റ​മീ​സ് സ​ലേ​ഹ്, സ​ഹീ​ർ, റ​യീ​സ് സ​ലേ​ഹ്, അ​ർ​ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - MES Kuwait Organized Teenage Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.