Posted On
date_range Updated On
date_range മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടയാൾക്കായി തിരച്ചിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട സ്വദേശി പൗരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ദസ്മയിലെ കുടുംബവീട്ടിലെത്തിയ ഇയാൾ മാതാവിന്റെ മൊബൈൽ ഫോൺ എടുത്ത് കടന്നുകളഞ്ഞതായാണ് പരാതി. സംഭവത്തിന് പിന്നാലെ ഇയാളുടെ വിവരങ്ങൾ രാജ്യത്തെ പട്രോളിംഗ് യൂണിറ്റുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെ കുടുംബം അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ആശുപത്രിയിൽ നിന്ന് ഇയാൾ എങ്ങനെ രക്ഷപ്പെട്ടുവെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.