ജി.സി.സി കരസേന സൈനിക പ്രവർത്തന തലവന്മാരുടെ യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) കരസേന സൈനിക പ്രവർത്തനങ്ങളുടെ തലവന്മാരുടെ 23-ാമത് യോഗം കുവൈത്തിൽ നടന്നു. ജി.സി.സി ഏകീകൃത സൈനിക കമാൻഡിന്റെ പങ്കാളിത്തത്തോടെയാണ് യോഗം നടന്നത്. പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. സമീപകാല സംഭവവികാസങ്ങളും പ്രവർത്തനവും അവലോകനം ചെയ്തതായും കുവൈത്ത് സായുധസേന പ്രസ്താവനയിൽ അറിയിച്ചു. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ സൈനിക സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.