എം.സി.വൈ.എം - കെ.എം.ആർ.എം യുവ ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ അൽ മുല്ല ടീം
കുവൈത്ത് സിറ്റി: എം.സി.വൈ.എം - കെ.എം.ആർ.എം സംഘടിപ്പിച്ച യുവ ടി20 ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 11 സമാപിച്ചു. അഞ്ച് ആഴ്ചകളിലായി നടന്ന ടൂർണമെന്റിൽ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകൾ പങ്കെടുത്തു.
അർദിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന ഫൈനൽ മത്സരത്തിൽ ടീം അൽ മുല്ല ജേതാക്കളായി. അർബീദ് ഫൈറ്റേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും മെഡലുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
സമാപന ചടങ്ങ് എം.സി.വൈ.എം ഡയറക്ടർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. കെ.എം. ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു.കെ.ജോൺ, എം.സി.വൈ.എം അനിമേറ്റർ ജോസഫ്. കെ. ഡാനിയേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം.സി.വൈ.എം പ്രസിഡന്റ് ജിൽറ്റോ ജയിംസ്, സെക്രട്ടറി ജയിംസ്, എം.സി.വൈ.എം ട്രഷറർ ലിബിൻ ഫിലിപ്പ്, ടൂർണമെന്റ് കൺവീനർ ഫിനോ മാത്യു പാട്രിക്, ജോ.കൺവിനർ റെജി തോമസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.