അബ്ബാസിയ: ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരം ‘മഴവില്ല്-2017’ നവംബർ 10ന് റിഗ്ഗഇ അൽ-ജൗഹറ ഗേൾസ് സ്കൂളിൽ നടക്കുമെന്ന് കല കുവൈത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിൻറര്‍ ഗാർട്ടൻ, സബ് ജൂനിയര്‍, ജൂനിയർ, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന് www.kalakuwait.com വെബ്സൈറ്റ് വഴിയും വിവിധ സ്കൂളുകള്‍ മുഖേനയും നടന്നുവരുന്നു. അബ്ബാസിയ, ഫഹാഹീല്‍, അബുഹലീഫ, സാല്‍മിയ എന്നീ കല സെൻററുകളില്‍ ‘മഴവില്ല്2017’ െൻറ രജിസ്ട്രേഷന് സ്വീകരിക്കും. നാലു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണമെഡലുകളും ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ജോസഫ് പണിക്കര്‍ ചെയര്‍മാനായും പി.ബി. സുരേഷ് ജനറല്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 97961678, 97262978, 97683397, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കല കുവൈത്തിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘എെൻറ കൃഷി’ കാർഷിക മത്സരത്തിെൻറ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. അബ്ബാസിയ കല സെൻററിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, കല കുവൈത്ത് പ്രസിഡൻറ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ. സജി, ട്രഷറർ രമേശ് കണ്ണപുരം, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.