മർകസ് അലുംനി കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range മർകസ് അലുംനി ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: മർകസ് അലുംനി കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം അബ്ബാസിയ ടൂറിസ്റ്റ് പാർക്ക്- കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്നു. മർകസ് ഗ്ലോബൽ കൗൺസിൽ സി.ഇ.ഒ ഉബൈദ് സഖാഫി, മർകസ് പി.ആർ.ഒ മുഹമ്മദ് കോയ സഖാഫി എന്നിവർ സംബന്ധിച്ചു. വിവിധ കാലങ്ങളായി മർകസിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുന്ന നിരവധി പൂർവ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. ഹാഫിസ് ശുഹൈബ് അമാനി അധ്യക്ഷത വഹിച്ചു. സംഗമത്തിൽ കൺവീനർ സത്താർ ക്ലാസിക് സ്വാഗതവും സമീർ പാക്കണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.