ബസേലിയോ 2023-24 ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. എബ്രഹാം മാർ സെറാഫിം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ ജൂബിലി ‘ബസേലിയോ 2023-24’ന്റെ ഉദ്ഘാടനം മലങ്കര സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപനും തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. എബ്രഹാം മാർ സെറാഫിം നിർവഹിച്ചു.
പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയുടെ ഓർമപ്പെരുന്നാൾ, പ്രസ്ഥാനത്തിന്റെ 49ാം വാർഷികം എന്നിവയും കുടുംബസംഗമവും ഇതോടൊപ്പം നടന്നു. കുവൈത്ത് മഹാ ഇടവക വികാരിയും മാർ ബസേലിയോസ് മൂവ്മെന്റ് പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചൻ അധ്യക്ഷത വഹിച്ചു. കോയമ്പത്തൂർ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിന്റെ ആചാര്യൻ ഫാ. ജിജോ പി. എബ്രഹാം, നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്തിന്റെ സെക്രട്ടറി റോയ് യോഹന്നാൻ എന്നിവർ ആശംസകളർപ്പിച്ചു.
കോയമ്പത്തൂർ ബിഷപ് വാൽഷ് മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന മാർ ബസേലിയോസ് മൂവ്മെന്റ് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിച്ചു. മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡന്റും മലങ്കര സഭ മാനേജിങ് കമ്മിറ്റി അംഗവുമായ തോമസ് കുരുവിള സ്വാഗതവും സുവർണ ജൂബിലി ജനറൽ കൺവീനറും കൊൽക്കത്ത ഭദ്രാസന മീഡിയ കോഓഡിനേറ്ററുമായ ജെറി ജോൺ കോശി നന്ദിയും പറഞ്ഞു.
ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗീസ് ജോൺ, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, മാർ ബസേലിയോസ് മൂവ്മെന്റ് സെക്രട്ടറി ജൂബിൻ ഉമ്മൻ, ട്രഷറർ ജോയി ജോർജ് മുള്ളന്താനം എന്നിവർ സന്നിഹിതരായിരുന്നു. 1974ൽ സ്ഥാപിതമായ മാർ ബസേലിയോസ് മൂവ്മെന്റ്, സമൂഹത്തിലെ നിരാലംബരായവർക്ക് കൈത്താങ്ങ് നൽകിയാണ് അമ്പതാം വാർഷിക നിറവിലേക്ക് പ്രവേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.