നാട്ടിലേക്ക് മടങ്ങുന്ന മനോജ് മൈക്കിളിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range മനോജ് മൈക്കിളിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈത്ത് യൂനിറ്റ് ഏഴിലെ സജീവ അംഗവും ആലപ്പുഴ സ്വദേശിയുമായി മനോജ് മൈക്കിളിന് സംഘടന യാത്രയയപ്പ് നൽകി. അൽഗാനിയം ഇൻറർനാഷനൽ കമ്പനി സീനിയർ ഡ്രാഫ്റ്റ്സ്മാനായിരുന്നു. ജനറൽ സെക്രട്ടറി സി.ആർ. രാജീവ്, തമ്പി ലൂക്കോസ്, യൂനിറ്റ് കൺവീനർ ജോഹർ എബ്രഹാം, ജോയൻറ് കൺവീനർ അബ്ദുൽ റഹ്മാൻ, ഷിബു മാത്യു, സാജു ജോസഫ് എന്നിവർ സംസാരിച്ചു. മനോജ് മൈക്കിൾ മറുപടി പ്രസംഗം നടത്തി. സി.ആർ. രാജീവ് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.