കുവൈത്തിൽ നാച്ചറൽ റിസർവിൽനിന്ന് അനധികൃതമായി പിടിച്ച പെലിക്കൻ പക്ഷി
Posted On
date_range Updated On
date_range നാച്ചറൽ റിസർവിൽനിന്ന് പക്ഷിയെ പിടിച്ചയാൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ പെലിക്കൻ പക്ഷികളെ അനധികൃതമായി വിൽപന നടത്തിയയാൾ അറസ്റ്റിലായി. പരിസ്ഥിതി പബ്ലിക് അതോറിറ്റിയും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നിയമലംഘനം പിടികൂടിയത്. പ്രതി കുവൈത്ത് അഗ്നിശമന സേനാംഗമാണ്. ജഹ്റ നാച്ചറൽ റിസർവിൽനിന്ന് പിടികൂടിയ പക്ഷികളെ വിൽക്കാനുണ്ടെന്ന് കാണിച്ച് പ്രതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു.
തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ പിടികൂടുന്നതും വിൽക്കുന്നതും പരിസ്ഥിതി നിയമപ്രകാരം ശിക്ഷാർഹമാണ്. പിടികൂടിയ പക്ഷികളെ നാച്ചറൽ റിസർവിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.