സഫീന ഹൻഷാസ്

മലയാളി യുവതി കുവൈത്തിൽ നിര്യാതയായി

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന ഹൻഷാസ് (31) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് പത്ത് ദിവസത്തോളമായി കുവൈത്തിലെ ജാബിർ അഹ്മദ് ഹോസ്പിറ്റൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കുവൈത്തിൽ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹൻഷാസ് മഫാസാണ് ഭർത്താവ്. മക്കൾ: ഹന്നൂൻ സിയ, ഹാനിയ ഹെൻസ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ , കുവൈത്ത്), തെഹ്‌നൂൻ (ആറ് മാസം). പിതാവ്: ഹുസൈൻ മൂടാടി. മാതാവ്: ജമീല. ഏക സഹോദരൻ ജസീം കുവൈത്തിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് ടീം നേതൃത്വം നൽകി.

Tags:    
News Summary - Malayali woman died in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.