കടലിൽ മുങ്ങിയ വിദ്യാർഥിക്കായി മഹബൂല ബീച്ചിൽ കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തുന്നു (ഇൻസെറ്റിൽ മുഹമ്മദ് ഇർഫാൻ)
Posted On
date_range Updated On
date_range കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു
കുവൈത്ത് സിറ്റി: മഹബൂലയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ സ്വദേശിയും മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. കണ്ണൂർ സ്വദേശി ആയിശ നിവാസിൽ ഇംതിയാസിെൻറ മകനാണ്.
മാതാവ്: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്സാൻ, ഇസ്ന, അർഷ്. വെള്ളിയാഴ്ച വൈകീട്ട് മഹബൂല ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ കെ.കെ.എം.എ മാഗ്നറ്റ് ടീമിെൻറ നേതൃത്വത്തിൽ നടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.