Posted On
date_range Updated On
date_range മലയാളി യുവാവ് കുവൈത്തിൽ ഷോക്കേറ്റ് മരിച്ചു
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ മീൻകുഴി സ്വദേശി ബിജു ജോർജ് (38) ആണ് മരിച്ചത്. പ്രിസ്മ അലൂമിനിയം കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ജോലിക്കിടെ ഡ്രിൽ മെഷീനിൽനിന്ന് ഷോക്കേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു.
കുടുംബസമേതം കുവൈത്തിൽ താമസിക്കുകയായിരുന്നു. ഭാര്യ ടെസമോൾ ഹവല്ലിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നു. മക്കൾ ആൽബിൻ,എമിലിൻ. ഭാര്യയും കുട്ടികളും നാട്ടിലാണുള്ളത്. ഇവർ ഞായറാഴ്ച കുവൈത്തിലേക്ക് മടങ്ങിവരാനിരുന്നതാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.