കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിെൻറ നേതൃത്വത്തിൽ സൂര്യകാന്തി കോഴ്സിലെ കുട്ടികൾക്കായി ‘സമസ്യ-2018’ പ്രശ്നോത്തരി സംഘടിപ്പിച്ചു. അബ്ബാസിയ എസ്.എം.സി.എ ഹാളിൽ നടന്ന പരിപാടി സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ജോൺ മാത്യു ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ കോഒാഡിനേറ്റർ ജെ. സജി അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, എസ്.എം.സി.എ പ്രസിഡൻറ് റിജോയ് വർഗീസ് എന്നിവർ സംസാരിച്ചു. കല കുവൈത്ത്, എസ്.എം.സി.എ എന്നീ മേഖലകളിൽനിന്ന് എട്ടു ടീമുകൾ പങ്കെടുത്ത പ്രശ്നോത്തരിയിൽ കല കുവൈത്ത് സാൽമിയ പഠന കേന്ദ്രത്തിലെ ഹിലാൽ, ധനുശ്രീ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കല കുവൈത്ത് ഫഹാഹീൽ പഠന കേന്ദ്രത്തിലെ അദ്വൈത് അഭിലാഷ്, പൃഥ്വിരാജ് ടീം രണ്ടാം സ്ഥാനവും, കല കുവൈത്ത് അബൂഹലീഫ പഠന കേന്ദ്രത്തിലെ ഐവിൻ മാത്യു, സുമൻ സോമരാജ് ടീം മൂന്നാം സ്ഥാനവും നേടി. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗം വി. അനിൽകുമാർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗങ്ങളായ സാം പൈനുംമൂട്, സനൽകുമാർ, എബി വരിക്കാട്, തോമസ് കുരുവിള, സജീവ് എം. ജോർജ്, ഷരീഫ് താമരശ്ശേരി, മലയാള പഠന ക്ലാസിലെ കുട്ടികൾ, രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
കുവൈത്ത് ചാപ്റ്റർ അംഗം അബ്ദുൽ ഫത്താഹ് തയ്യിൽ സ്വാഗതവും സജിത സ്കറിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.