ഐവ അബ്ബാസിയ ഏരിയ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
Posted On
date_range Updated On
date_range മലർവാടി ബാലസംഘം റിപ്പബ്ലിക്ദിനാഘോഷം
കുവൈത്ത് സിറ്റി: ഐവ അബ്ബാസിയ ഏരിയയുടെ കീഴിൽ സംഘടിപ്പിച്ച മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷം അബ്ബാസിയയിലെ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു. അഹ്നാഫ് സജീർ ഖിറാഅത്ത് നടത്തി. സൈബ സൈനബ് സ്വാഗതം പറഞ്ഞു. അനഘ റിപ്പബ്ലിക്ദിന സന്ദേശം നൽകി.
ഡാൻസ്, പാട്ട്, ദേശഭക്തിഗാനം, സംഘനൃത്തം, പ്രസംഗം, സംഘഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മലര്‍വാടി യൂനിറ്റ് കോഓഡിനേറ്റർമാരായ രസ്ന ശാഹുല്‍, റസിയ ഷൗക്കത്ത്, ആബിദ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.