മലപ്പുറം ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ഈദ് പിക്നിക്
Posted On
date_range Updated On
date_range മലപ്പുറം ജില്ലാ അസോസിയേഷൻ ഈദ് പിക്നിക് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഈദ് അവധിയോടനുബന്ധിച്ചു മലപ്പുറം ജില്ലാ അസോസിയേഷൻ വഫ്ര ഹൗസിൽ പിക്നിക് സംഘടിപ്പിച്ചു.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേർന്ന അംഗങ്ങൾ ഒരു രാത്രിയും രണ്ടും പകലും നീണ്ടപരിപാടിയിൽ പങ്കെടുത്തു. മുൻ പ്രസിഡന്റ് വാസുദേവൻ മമ്പാട് ജനറൽ കൺവീനറായ കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
മാക് സ്ഥാപകനും മുൻ ട്രഷററുമായ അഭിലാഷ് കളരിക്കൽ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ വാസുദേവൻ മമ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് കാരാട്ട് സ്വാഗതം പറഞ്ഞു.
വനിതാവേദി ചെയർപേഴ്സൺ സലീന റിയാസ്, വനിതാവേദി സെക്രട്ടറി അനു അഭിലാഷ്, മാക് വൈസ് പ്രസിഡന്റ് സുഭാഷ് മാറഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.