മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ‘മാ​മാ​ങ്കം’ നാ​ളെ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ

കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം ‘മാ​മാ​ങ്കം- 2K24’ വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കും. വൈ​കീ​ട്ട് നാ​ലു മു​ത​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. വാ​ർ​ഷി​ക ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്തി​ന്റെ ക​ലാ​സാം​സ്കാ​രി​ക പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ ഒ​രു​ക്കും. പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ക​ണ്ണൂ​ർ ശ​രീ​ഫ്, ല​ക്ഷ്മി ജ​യ​ൻ, കീ​ർ​ത്ത​ന ശ​ബ​രീ​ഷ്, സാം​സ​ൺ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ഇ​നം. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

2017ൽ ​രൂ​പീ​കൃ​ത​മാ​യ സം​ഘ​ട​ന​ക്ക് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ക്ടീ​വ്‌‌ അം​ഗ​ങ്ങ​ളു​ണ്ട്. പ്രാ​രം​ഭ ഘ​ട്ടം മു​ത​ൽ പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ലും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ലും ഇ​ത​ര സേ​വ​ന മേ​ഖ​ല​ക​ളി​ലും ഇ​ട​പെ​ട്ടു​വ​രു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ കാ​രം​കു​ള​ങ്ങ​ര, സെ​ക്ര​ട്ട​റി അ​നീ​ഷ്‌ ക​രാ​ട്ട്‌, മാ​മാ​ങ്കം പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ടി. മു​ജീ​ബ്‌, മീ​ഡി​യ ക​ൺ​വീ​ന​റും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റു​മാ​യ വാ​സു​ദേ​വ​ൻ മ​മ്പാ​ട്‌, അ​ന​സ് ത​യ്യി​ൽ, ബി​ജു ഭാ​സ്ക​ർ, അ​ഷ​റ​ഫ്‌ ചൂ​രോ​ട്ട്‌‌, വ​നി​താ വി​ങ് സെ​ക്ര​ട്ട​റി സി​മി​യ ബി​ജു, വ​നി​ത വി​ഭാ​ഗം ട്ര​ഷ​റ​ർ ഷൈ​ല മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malappuram District Association 'Mamangam' tomorrow Aspire Indian Intern In Shanal School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.