മലങ്കര സ്മാഷ് ‘സീസൺ -5’ ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലെ സീറോ മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ.എം.ആർ.എം യുവജന വിഭാഗം എം.സി.വൈ.എം ന്റെ ആഭിമുഖ്യത്തിൽ മലങ്കര സ്മാഷ് സീസൺ -5 ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
അഹമ്മദി ഐ സ്മാഷ് അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ കുവൈത്ത്, ഇന്ത്യ, ഫിലിപ്പീൻസ്, ഈജിപ്ത്, ഇൻഡോനേഷ്യ, പാകിസ്താൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 250 ഓളം കായിക താരങ്ങൾ മാറ്റുരച്ചു. എം.സി.വൈ.എം ഡയറക്ടർ റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയിംസ് കെ. എസ് അധ്യക്ഷത വഹിച്ചു.
ഇന്റർ - കെ.എം.ആർ.എം വിഭാഗത്തിൽ റോയ് മോൻ ജോർജ് - റോബിൻ ഫിലിപ്പ് സഖ്യം ഒന്നാം സ്ഥാനവും ജിൽറ്റോ ജെയിംസ് - ദീപക് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഡ്വാൻസ് ഡബിൾസ് മത്സരത്തിൽ ആദിത്യ അനിൽ കുമാർ - ജോയൽ സഖ്യം വിജയികളായി. ശ്രീനിവാസ് - ആർട്ട് വേറ്റുറിന സഖ്യം രണ്ടാം സ്ഥാനം നേടി.
ഇന്റർമീഡിയറ്റ് ഡബ്ൾസ് വിഭാഗത്തിൽ നേവിൽ ബെൻസൺ - രതീഷ് സഖ്യം ഒന്നാം സ്ഥാനവും ജോഷ്വാ ഡിസുസ - വിഹാങ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലോവർ ഇന്റർ മീഡിയറ്റ് ഡബിൾസ് വിഭാഗത്തിൽ വരുൺ ഗോപാൽ - ജോബിൻ തോമസ് സഖ്യം ജേതാക്കളായപ്പോൾ ഫെബിൻ ജേക്കബ്- ജോസഫ് സേവ്യർ സഖ്യം രണ്ടാം സ്ഥാനം നേടി. എമേർജിങ് പ്ലയർ അവാർഡ് റയാൻ അലക്സ് കരസ്ഥമാക്കി.
റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ, കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ്, ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, ട്രഷറർ സന്തോഷ് ജോർജ്, എം.സി.വൈ.എം ആനിമേറ്റർ ജോർജ് മാത്യു, കരിം എൽ ഖാലവെ, സന്തോഷ് കോശി,ഷിബു ജേക്കബ്, ഷാരോൺ തരകൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു.
റിനിൽ രാജു, റല്ലു. പി.രാജു, റിജോ.വി.ജോർജ്, അജിയോ എസ്. റസ്സൽ, ജിൽറ്റോ ജെയിംസ്, ജൂബി ജോർജ്, റെജി അച്ചൻകുഞ്ഞ്, റോയ്മോൻ ജോർജ്, അനീഷ് അലക്സ്, നോബിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.