മ​ജീ​ദ് ഞെ​ക്ലി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ സം​സാ​രി​ക്കു​ന്നു

മ​ജീ​ദ് ഞെ​ക്ലി അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട പൊ​തു​പ്ര​വ​ർ​ത്ത​ക​നും കെ.​എം.​സി.​സി പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി, ത​ളി​പ്പ​റ​മ്പ പ​രി​യാ​രം സി.​എ​ച്ച് സെ​ന്റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന മ​ജീ​ദ് ഞെ​ക്ലി​യു​ടെ അ​നു​സ്മ​ര​ണ യോ​ഗ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു.

പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ​യും പ​രി​യാ​രം സി.​എ​ച്ച്. സെ​ന്റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന യോ​ഗം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ക​വ്വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്ല ത​ളി​പ്പ​റ​മ്പ് പ്രാ​ർ​ഥ​ന ന​ട​ത്തി. കെ.​എം.​സി.​സി സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്, എം.​ആ​ർ. നാ​സ​ർ, സ​ലാം ചെ​ട്ടി​പ്പ​ടി, കെ.​കെ.​പി. ഉ​മ്മ​ർ​കു​ട്ടി, ജി​ല്ല കെ.​എം.​സി.​സി, സി.​എ​ച്ച്. സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ബി​ർ അ​രി​യി​ൽ, ന​വാ​സ് കു​ന്നും​കൈ, അ​ബ്ദു​ല്ല ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.ഫ​ർ​വാ​നി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​എ​ച്ച് സെ​ന്റ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് മ​ണ്ടൂ​ർ സ്വാ​ഗ​ത​വും കെ.​എം.​സി.​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​പി. റു​വൈ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Majeed Njekli Memorial and Prayer Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.