കുവൈത്ത് സിറ്റി: ഫലസ്തീൻ വിഷയത്തിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ കുവൈത്ത് നടത്തുന്ന ഇടപെടലുകൾ വിലമതിക്കാനാവാത്തതാണെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. ന്യൂയോർക്കിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദുമായുള്ള കൂടിക്കാഴ്ചയിലാണ് മഹ്മൂദ് അബ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീനെ എപ്പോഴും സഹായിക്കാൻ സന്നദ്ധത കാട്ടിയ രാജ്യമാണ് കുവൈത്ത്. യു.എൻ അടക്കം അന്താരാഷ്ട്ര വേദികളിൽ ലഭിക്കുന്ന എല്ലാ അവസരവും ഫലസ്തീന് അനുകൂലമായി ഇടപെടാൻ കുവൈത്ത് ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കുവൈത്തിനോട് ഏറെ കടപ്പെട്ടവരാണ് ഫലസ്തീനികളെന്നും മഹ്മൂദ് അബ്ബാസ് കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രിയുടെ ഓഫിസ്കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, മന്ത്രാലയത്തിലെ ജി.സി.സി കാര്യ അണ്ടർ സെക്രട്ടറി നാസർ അൽ മുസൈൻ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.