ലുലു വേൾഡ് 2022 സീസൺ- 2 പ്രമോഷന്റെ ഭാഗമായി ലുലു ഹൈപർ ദജീജിൽ നടന്ന കേക്ക് മിക്സിങ്
കുവൈത്ത് സിറ്റി: ലുലു വേൾഡ് 2022 സീസൺ- 2 പ്രമോഷന്റെ ഭാഗമായി ലുലു ഹൈപർ ദജീജിൽ കേക്ക് മിക്സിങ് നടത്തി. ലുലുവിന്റെ ക്രിസ്മസ്, ന്യൂ ഇയർ പ്ലം കേക്ക് എന്നിവയിലേക്കുള്ള വിദേശ ഫ്രഷ് ഫ്രൂട്ട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്, ജ്യൂസുകൾ, ഫ്ലേവറുകൾ എന്നിവയിൽ ചേർക്കുന്ന 3500 കിലോ ഡ്രൈ ഫ്രൂട്ട്‌സും നട്‌സുമാണ് മിക്സ് ചെയ്തത്. ഹൈപർ മാർക്കറ്റിന്റെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ടി.വി അവതാരകനും ഷെഫുമായ രാജ് കലേഷ് ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളെ പരിചയപ്പെടുത്തി ലുലു ഹൈപർ മാർക്കറ്റിൽ തുടക്കമിട്ട ലുലു വേൾഡ് സീസൺ- 2 പ്രമോഷൻ ഒക്ടോബർ നാലുവരെ തുടരും. ഇതിന്റെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റിൽ പ്രമുഖ പാചകക്കാരുടെ ലൈവ് ഡെമോ, തെരുവ് ഭക്ഷണ കൗണ്ടറുകൾ, മലബാർ ചായക്കട, തട്ടുകട, ബേക്കറി ബ്രെഡ് ഹൗസ് തുടങ്ങി വിവിധ ഭക്ഷണ കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് കിഴിവുകളും പ്രത്യേക ഓഫറുകളും പ്രമോഷന്റെ ഭാഗമായൊരുക്കി. വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.