ലുലുമണി ക്രിക്കറ്റ് ലീഗിൽ ജേതാക്കളായ അൽ മുല്ല എക്സ്ചേഞ്ച് ടീം
ലുലുമണി ക്രിക്കറ്റ് ലീഗ്: അൽ മുല്ല എക്സ്ചേഞ്ച് ജേതാക്കൾ
കുവൈത്ത് സിറ്റി: ലുലുമണി ക്രിക്കറ്റ് ലീഗിൽ അൽ മുല്ല എക്സ്ചേഞ്ച് ജേതാക്കളായി. ഫൈനലിൽ ഫ്രൈഡേ കോർട്ടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അവർ കിരീടം നിലനിർത്തിയത്.ആദ്യം ബാറ്റ് ചെയ്ത ഫ്രൈഡേ കോർട്ട് നിശ്ചിത 16 ഓവറിൽ 154 റൺസെടുത്തു. 37 റൺസ് നേടിയ റസീൻ ടോപ് സ്കോററായി.അൽ മുല്ലക്ക് വേണ്ടി അജ്മലും ക്യാപ്റ്റൻ ക്ലിേൻറയും രണ്ട് വിക്കറ്റ് വീതവും സമീറും ഇമ്രാനും ഒാരോ വിക്കറ്റും നേടി.
അൽ മുല്ല ടീം ഓപ്പണർമാരായ ഫരീസും ഇമ്രാനും നൽകിയ മികച്ച തുടക്കം മുതലാക്കി പിന്നീട് വന്ന സത്യനാഥനും ഷിബിനും ഫോമിലായപ്പോൾ 12 ഓവറിൽ തന്നെ വിജയ ലക്ഷ്യത്തിലെത്തി. 44 റൺസ് നേടിയ അൽ മുല്ല താരം ഫാരീസ് മുഹമ്മദ് ഫൈനലിലെ താരമായപ്പോൾ 269 റൺസും 10 വിക്കറ്റും നേടിയ ഫ്രൈഡേ ക്രിക്കറ്റ് ക്ലബിെൻറ ഉണ്ണി മോഹൻ ടൂർണമെൻറിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 298 റൺസ് നേടിയ മുംബൈ ഇന്ത്യൻസിെൻറ താരിഖ് മുഹമ്മദ് മികച്ച ബാറ്റ്സ്മാനായും 20 വിക്കറ്റ് നേടിയ ട്രാൻസ് ഫാസ്റ്റിെൻറ സുമേഷ് ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
ലുലു മണി എക്സ്ചേഞ്ച് പ്രതിനിധികളായ പ്രശാന്ത്, നൂർ മുഹമ്മദ്, മുംബൈ ഇന്ത്യൻസ് സ്ഥാപകൻ കമൽ ഭായ് എന്നിവർ ട്രോഫികളും കാഷ് പ്രൈസും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.